കരൂർ ദുരന്തം: വിജയ്‌യെ ഡൽഹി ആസ്ഥാനത്ത് വെച്ച് സിബിഐ ചോദ്യം ചെയ്യുന്നു
Jan 12, 2026, 15:08 IST
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ അധ്യക്ഷൻ വിജയ്‌നെ സിബിഐ ചോദ്യം ചെയ്യുന്നു. ഡൽഹിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. രാവിലെ ഏഴ് മണിയോടെയാണ് വിജയ് സ്വകാര്യ വിമാനത്തിൽ ചെന്നൈയിൽ നിന്ന് പുറപ്പെട്ടത്.
രണ്ട് ദിവസം വിജയ്‌നെ ചോദ്യം ചെയ്യാനാണ് സിബിഐ നീക്കം. പൊങ്കൽ സമയമായതിനാൽ 13ന് വൈകിട്ട് തിരികെ മടങ്ങാൻ വിജയ് അനുമതി തേടിയിട്ടുണ്ട്. ടിവികെ നേതാവ് ആദവ് അർജുനയും വിജയ്‌ക്കൊപ്പം ഡൽഹിയിലെത്തിയിട്ടുണ്ട്
വിജയ് ആവശ്യപ്പെട്ടതു പോലെ ഡൽഹിയിൽ ആവശ്യമായ സുരക്ഷ ഒരുക്കുമെന്ന് നേരത്തെ ഡൽഹി പോലീസ് അറിയിച്ചിരുന്നു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ഇതാദ്യമാണ് വിജയ്‌നെ സിബിഐ ചോദ്യം ചെയ്യുന്നത്.