കാശ്മീരിൽ ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു

കാശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ ഭീകരർ മേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. കുൽചോഹർ മേഖലയിലാണ് ഏറ്റുമുട്ടൽ
 

കാശ്മീരിലെ അനന്ത്‌നാഗിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ ഭീകരർ മേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം.

കുൽചോഹർ മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഇവിടേക്ക് എത്തിയതും ഏറ്റുമുട്ടൽ ആരംഭിച്ചതും. കഴിഞ്ഞ ദിവസം അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിലും ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ലഷ്‌കർ ഭീകരരെ സൈന്യം പിടികൂടുകയും ചെയ്തു.