കാശ്മീർ ഭീകരാക്രമണം: ഭീകരരെ പിടികൂടാൻ ഓപറേഷൻ ത്രിനെത്ര; പ്രതിരോധ മന്ത്രി കാശ്മീരിലേക്ക്
 

 

പൂഞ്ചിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനായി ഓപറേഷൻ ത്രിനെത്ര പ്രഖ്യാപിച്ചു. ഓപറേഷൻ വിലയിരുത്താനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കാശ്മീരിലെത്തും. കരസേന മേധാവി മനോജ് പാണ്ഡെ രാജ്‌നാഥ് സിംഗിനെ അനുഗമിക്കും. നോർത്തേൺ ആർമി കമാൻഡർ ഉപേന്ദ്ര ദ്വിവേദി രജൗരിയിൽ എത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ നടക്കുന്ന കാണ്ടി വനമേഖലയിൽ ഉപേന്ദ്ര ദ്വിവേദി എത്തി സ്ഥിതിഗതികൾ വിലയിരുത്തി

അഞ്ച് സൈനികരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. ലാൻസ് നായിക് രുചിൻ സിംഗ് റാവത്ത്, പാരാട്രൂപ്പർ സിദ്ധാന്ത് ചെത്രി, നായിക് അരവിന്ദ് കുമാർ, ഹവിൽദാർ നീലം സിംഗ്, പാരാട്രൂപ്പർ പ്രമോദ് നേഗി എന്നിവരാണ് വീരമൃത്യു വരിച്ചത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്‌