ഹോം › ദേശീയം

സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞിരുന്ന കാശ്മീർ ജനതയുടെ കയ്യിൽ ഇപ്പോൾ പുസ്തകങ്ങളും പേനയും: മോദി

By MJ Desk · 19 Sep 2024, 02:35 PM

ജമ്മു കാശ്മീർ ആദ്യ ഘട്ട തെരഞ്ഞെടുപ്പിലെ റെക്കോർഡ് വോട്ടിംഗ് ശതമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുകാലത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞിരുന്ന ജമ്മു കാശ്മീർ ജനതയുടെ കയ്യിൽ ഇപ്പോൾ പുസ്തകങ്ങളും പേനകളുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു പിഡിപി, നാഷണൽ കോൺഫറൻസ്, കോൺഗ്രസ് പാർട്ടികൾ കാരണം കാശ്മീരിലെ ഹിന്ദുക്കൾക്ക് സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വന്നെന്നും മോദി വിമർശിച്ചു. സമാനമായ രീതിയിൽ അക്രമങ്ങളും അതിക്രമങ്ങളും സഹിച്ചവരാണ് കാശ്മീരിലെ സിഖ് കുടുംബങ്ങളെന്നും മോദി പറഞ്ഞു 60.21 ശതമാനം പോളിംഗാണ് നിയമസഭ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളിൽ വെച്ച് ഏറ്റവും ഉയർന്ന പോളിംഗാണിത്. സെപ്റ്റംബർ 25ന് രണ്ടാം ഘട്ടവും ഒക്ടോബർ ഒന്നിന് മൂന്നാംഘട്ട തെരഞ്ഞെടുപ്പും നടക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#narendra modi

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›