ഹോം › ദേശീയം

ജലവിതരണം മുടങ്ങില്ല; വയോധികര്‍ക്ക് സൗജന്യ ചികിത്സ; വാഗ്ദാന പെരുമഴയുമായി കെജ്രിവാള്‍

By MJ News Desk · 24 Dec 2024, 08:29 PM

ബി ജെ പിയുമായി ശക്തമായ മത്സരം നടക്കുന്ന ഡല്‍ഹിയിയില്‍ വാഗ്ദാന പെരുമഴയുമായി ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായയാണ് പ്രഖ്യാപനം. തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലുടനീളം 24 മണിക്കൂറും ജലവിതരണം ഉറപ്പാക്കുമെന്നും രാജേന്ദ്ര നഗര്‍ എന്ന പ്രദേശത്ത് ഇതിനകം തന്നെ ഈ സംരംഭം നടപ്പിലാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു. സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”ഇന്ന് മുതല്‍ രാജേന്ദ്ര നഗറിലെ ഒരു കോളനിയില്‍ 24 മണിക്കൂറും ജലവിതരണം ആരംഭിക്കുന്നു. താമസിയാതെ, ഇത് മുഴുവന്‍ നഗരത്തിലും ലഭ്യമാകും’, അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി ആരംഭിച്ച ക്ഷേമ സംരംഭങ്ങളുടെ തുടര്‍ച്ചയാണ് പുതിയ പ്രഖ്യാപനം. 60 വയസിന് മുകളിലുള്ള മുതിര്‍ന്ന വ്യക്തികള്‍ക്ക് അസുഖം വന്നാല്‍ അവര്‍ ഏത് ആശുപത്രിയില്‍ (സര്‍ക്കാര്‍, സ്വകാര്യ) പോയാലും, അവരുടെ ചികിത്സയുടെ മുഴുവന്‍ ചിലവും ഡല്‍ഹി സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#aap#aravind kejriwal#delhi

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›