2022 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും ആംആദ്മി മത്സരിക്കുമെന്ന് കെജ്രിവാൾ

2022ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ. എല്ലാ സീറ്റിലും പാർട്ടി സ്ഥാനാർഥിയെ നിർത്തുമെന്ന് ഗുജറാത്ത് സന്ദർശനത്തിനെത്തിയ കെജ്രിവാൾ പറഞ്ഞു. അഹമ്മദാബാദിൽ
 

2022ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ. എല്ലാ സീറ്റിലും പാർട്ടി സ്ഥാനാർഥിയെ നിർത്തുമെന്ന് ഗുജറാത്ത് സന്ദർശനത്തിനെത്തിയ കെജ്രിവാൾ പറഞ്ഞു. അഹമ്മദാബാദിൽ ആം ആദ്മി പാർട്ടിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസും അദ്ദേഹം ഉദ്ഘാടനം ചെയ്തു

2021ൽ നടന്ന സൂറത്ത് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ 120ൽ 27 സീറ്റുകൾ ആം ആദ്മി പാർട്ടി നേടിയിരുന്നു. ജില്ലാ, താലൂക്ക്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും പാർട്ടി സ്ഥാനാർഥികളെ നിർത്തിയിരുന്നു. പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം കെജ്രിവാൾ അറിയിച്ചത്.