ഹോം › ദേശീയം

കേരളം തമിഴ്നാട്ടിലേക്ക് മാലിന‍്യം തള്ളുന്നു; ഇനി തുടർന്നാൽ തിരിച്ചു തള്ളും: കെ. അണ്ണാമലൈ

By News Desk · 17 Dec 2024, 06:51 PM

ചെന്നൈ: കേരളം തമിഴ്നാട്ടിൽ മാലിന‍്യം തള്ളുന്നുവെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്നാട് സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും അണ്ണാമലൈ ആവശ‍്യപ്പെട്ടു. തെങ്കാശി, കന‍്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ കേരളം മാലിന‍്യം തള്ളുന്നുവെന്നാണ് അണ്ണാമലൈയുടെ ആരേപണം. മാലിന‍്യം തള്ളുന്നത് തടയാൻ അധികൃതർക്കും മുഖ്യമന്ത്രിയുടെ സ്പെഷ‍്യൽ സെല്ലിനും പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഡിഎംകെ സർക്കാരിന്‍റെ പൂർണ അറിവോടെയാണ് ഇത് നടക്കുന്നതെന്നും അണ്ണാമലൈ ആരോപിച്ചു. തമിഴ്‌നാട് അതിർത്തി ജില്ലകളെ കേരള സംസ്ഥാനത്തിന്‍റെ മാലിന്യക്കൂമ്പാരമാക്കി മാറ്റുന്നത് ഡിഎംകെ സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്നും സമാനമായ സംഭവങ്ങൾ തുടർന്നാൽ 2025 ജനുവരി ആദ്യവാരം പൊതുജനങ്ങളെ അണിനിരത്തി ബയോമെഡിക്കൽ മാലിന്യങ്ങൾ ട്രക്കുകളിൽ കയറ്റി കേരളത്തിൽ തള്ളുമെന്ന് അണ്ണാമലൈ മുന്നറിയിപ്പ് നൽകി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#K. Annamalai#kerala#Tamil Nadu

ബന്ധപ്പെട്ട വാർത്തകൾ

മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
പൂർണ്ണ പേജ് കാണുക ›