ഹോം › ദേശീയം

ഖാർഗെയ്ക്ക് പ്രസംഗവേദിയിൽ ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കും വരെ ജീവിച്ചിരിക്കുമെന്ന് പ്രതികരണം

By News Desk · 29 Sep 2024, 07:25 PM

ജമ്മു: ജമ്മു കശ്മീരിലെ കഠുവയിൽ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. പ്രസംഗിക്കുന്നതിനിടെ തളർച്ച അനുഭവപ്പെട്ട ഖാർഗെയെ വേദിയിലുണ്ടായിരുന്ന നേതാക്കൾ താങ്ങിപ്പിടിച്ചു കസേരയിലിരുത്തി. വെള്ളം കുടിച്ചശേഷം വീണ്ടും പ്രസംഗിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഖാർഗെയെ ഡോക്റ്റർമാർ പരിശോധിച്ചു വിശ്രമത്തിനു നിർദേശിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നു ഡോക്റ്റർമാർ. എൺപത്തിമൂന്നുകാരനായ താൻ ഉടനെയൊന്നും മരിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കും വരെ ജീവിച്ചിരിക്കുമെന്നും ഖാർഗെ പിന്നീടു പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›