കോൺഗ്രസിനെതിരായ പരാമർശത്തിൽ ബിജെപിയിൽ ചേർന്ന ഖുശ്ബു മാപ്പ് പറഞ്ഞു

കോൺഗ്രസിനെതിരായ പരാമർശത്തിൽ ബിജെപിയിൽ ചേർന്ന ഖുശ്ബു മാപ്പ് പറഞ്ഞു. കോൺഗ്രസ് മാനസിക വളർച്ചയില്ലാത്ത പാർട്ടിയാണ് എന്ന പ്രസ്താവനയിലാണ് മാപ്പ് പറഞ്ഞത്. കോൺഗ്രസിൽ നിന്ന് പുറത്തുപോയതിന് പിന്നാലെയായിരുന്നു ഖുശ്ബുവിന്റെ
 

കോൺഗ്രസിനെതിരായ പരാമർശത്തിൽ ബിജെപിയിൽ ചേർന്ന ഖുശ്ബു മാപ്പ് പറഞ്ഞു. കോൺഗ്രസ് മാനസിക വളർച്ചയില്ലാത്ത പാർട്ടിയാണ് എന്ന പ്രസ്താവനയിലാണ് മാപ്പ് പറഞ്ഞത്. കോൺഗ്രസിൽ നിന്ന് പുറത്തുപോയതിന് പിന്നാലെയായിരുന്നു ഖുശ്ബുവിന്റെ വിവാദ പരാമർശം

വാക്കുകൾ തെറ്റായി ഉപയോഗിച്ചു പോയതാണെന്ന് ഖുശ്ബു പറഞ്ഞു. ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഖുശ്ബുവിന്റെ പരാമർശത്തിനെതിരെ നിരവധി പേർ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് ദേശീയ വക്താവ് ആയിരുന്നു അവർ