ആന്ധ്രപ്രദേശിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു
ആന്ധ്രപ്രദേശിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു.നവംബർ രണ്ടിനാണ് ആന്ധ്രയിലെ സർക്കാർ സ്കൂളുകളും കോളജുകളും തുറന്നത്. സ്കൂളുകളിൽ ഒമ്പത്, 10 ക്ലാസുകളിലെ
Nov 5, 2020, 21:59 IST
ആന്ധ്രപ്രദേശിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു.നവംബർ രണ്ടിനാണ് ആന്ധ്രയിലെ സർക്കാർ സ്കൂളുകളും കോളജുകളും തുറന്നത്. സ്കൂളുകളിൽ ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികൾ മാത്രമാണ് എത്തിയത്.
ഒമ്പത്, പത്ത് ക്ലാസുകളിലായി 9.75 ലക്ഷം വിദ്യാർഥികളാണുള്ളത്. ഇതിൽ 3.93 ലക്ഷം വിദ്യാർഥികളാണ് ബുധനാഴ്ച സ്കൂളിൽ ഹാജരായത്. 1.11 ലക്ഷം അധ്യാപകരിൽ 99,000 അധ്യാപകരും സ്കൂളിലെത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഇതിലാണ് 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചത്.അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.