കോവിഡ് വ്യാപനവും മരണവും കൂടുതൽ; നാലാഴ്ച നിർണായകം, ആശങ്കയിൽ 3 സംസ്ഥാനങ്ങൾ

ന്യുഡൽഹി: രാജ്യത്തു കോവിഡ് വ്യാപനം മുൻപില്ലാത്ത വേഗത്തിലാണെന്നും അടുത്ത നാലാഴ്ച നിർണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മരണവും കോവിഡ് മൂലമുള്ള അനുബന്ധ പ്രശ്നങ്ങളും രണ്ടാം തരംഗത്തിൽ കൂടുതലാണ്.
 

ന്യുഡൽഹി: രാജ്യത്തു കോവിഡ് വ്യാപനം മുൻപില്ലാത്ത വേഗത്തിലാണെന്നും അടുത്ത നാലാഴ്ച നിർണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മരണവും കോവിഡ് മൂലമുള്ള അനുബന്ധ പ്രശ്നങ്ങളും രണ്ടാം തരംഗത്തിൽ കൂടുതലാണ്. മുൻഗണനാക്രമം തെറ്റിക്കാതെ ജനം വാക്സീൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും മുൻകരുതലുകളിൽ വീഴ്ച വരുത്തിയാൽ കനത്ത വില നൽകേണ്ടി വരുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ കോവിഡ് രൂക്ഷമാണെങ്കിലും ഏറ്റവും ആശങ്ക മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ്.

അനൗദ്യോഗിക കണക്കു പ്രകാരം ലോകത്താകെ മരണം 30 ലക്ഷം പിന്നിട്ടു. ആദ്യത്തെ 20 ലക്ഷം മരണം ഒരു വർഷത്തിനിടെയായിരുന്നുവെങ്കിൽ തുടർന്നുള്ള 10 ലക്ഷം വെറും 3 മാസത്തിനിടെയാണു സംഭവിച്ചത്. പ്രതിദിന മരണസംഖ്യ കൂടുതലുള്ള രാജ്യങ്ങൾ ഇപ്പോൾ ബ്രസീലും ഇന്ത്യയുമാണ്. ഇന്ത്യയിൽ കഴിഞ്ഞ 5 ദിവസത്തിനിടെ 4.64 ലക്ഷം കേസുകളും 2620 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.