‘കഠിനാധ്വാനികൾ ആയതുകൊണ്ട് ബിജെപി പ്രവർത്തകർക്ക് കോവിഡ് ബാധിക്കില്ല’; ഗോവിന്ദ് പട്ടേൽ

ഗാന്ധിനഗർ: പാര്ട്ടിയ്ക്കായി രാപകല് അദ്ധ്വാനിക്കുന്നവര്ക്ക് കോവിഡ് വരില്ലെന്ന് ഗുജറാത്തിലെ ബിജെപി എംഎല്എ ഗോവിന്ദ് പട്ടേലിന്റെ പ്രസ്താവന ചർച്ചയാകുന്നു. രാജ്യത്ത് കോവിഡ് നിരക്ക് വർദ്ധിക്കുന്നത് രാഷ്ട്രീയ പാർട്ടി നേതാക്കളും
 

ഗാന്ധിനഗർ: പാര്‍ട്ടിയ്ക്കായി രാപകല്‍ അദ്ധ്വാനിക്കുന്നവര്‍ക്ക് കോവിഡ് വരില്ലെന്ന് ഗുജറാത്തിലെ ബിജെപി എംഎല്‍എ ഗോവിന്ദ് പട്ടേലിന്റെ പ്രസ്‌താവന ചർച്ചയാകുന്നു. രാജ്യത്ത് കോവിഡ് നിരക്ക് വർദ്ധിക്കുന്നത് രാഷ്‌ട്രീയ പാർട്ടി നേതാക്കളും അണികളും കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനാലാണോ എന്ന ചോദ്യത്തിനാണ് എം.എൽ.എ ഇങ്ങനെ മറുപടി നൽകിയത്.

കഠിനാദ്ധ്വനം ചെയ്യുന്നവര്‍ക്ക് കോവിഡ് പിടിപെടില്ല. ബിജെപി പ്രവര്‍ത്തകരെല്ലാം കഠിനാദ്ധ്വാനികളാണ്. ഇതുവരെ പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകനും പോലും കോവിഡ് ബാധിതനായിട്ടില്ലെന്നും ഗോവിന്ദ് പട്ടേൽ പറഞ്ഞു.

അതേസമയം,ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ് സ്ഥിരീകരിച്ചത് ഒരു മാസം മുൻപാണ്. ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.ആർ പാട്ടീലിനും എംഎൽഎമാർക്കും ഉൾപ്പടെ വിവിധ മുതിർന്ന നേതാക്കൾക്കും രോഗബാധയുണ്ടായിരുന്നു. വഡോദര എം.പിയായ രഞ്ജൻബെൻ ഭട്ട് ശനിയാഴ്‌ച കോവിഡ് പോസി‌റ്റീവായിരുന്നു. എന്നാൽ പ്രസ്‌താവന ഏറെ ചർച്ചയായതോടെ തൊഴിലാളികളെയാണ് ഉദ്ദേശിച്ചതെന്നും പാർട്ടി പ്രവർത്തകർ എന്ന് തെ‌റ്റായി പറഞ്ഞതാണെന്നും ഗോവിന്ദ് പട്ടേൽ വ്യക്തമാക്കി.