തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിക്കും കൊവിഡ്; ചെന്നൈ അടക്കം നാല് ജില്ലകളിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക് ഡൗൺ

തമിഴ്നാട്ടിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പി അൻപഴകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ,
 

തമിഴ്‌നാട്ടിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പി അൻപഴകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെന്നൈ, ധർമപുരി എന്നിവിടങ്ങളിൽ കൊവിഡ് സഹായ വിതരണത്തിന് മുന്നിലുണ്ടായിരുന്ന മന്ത്രിയാണ് അൻപഴകൻ. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം സ്ഥിരീകരിക്കുകയായിരുന്നു

കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ഡിഎംകെയുടെ എംഎൽഎ ജെ അൻപഴകൻ മരിച്ചിരുന്നു. അണ്ണാ ഡിഎംകെയുടെ ഒരു എംഎൽഎക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചെന്നൈ ഉൾപ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കും. അടിയന്തര സർവീസുകൾക്ക് മാത്രമാണ് അനുമതി. പലചരക്ക്, പച്ചക്കറി കടകൾ രണ്ട് മണി വരെ തുറക്കാം. ഓട്ടോ ടാക്‌സികൾ ഉണ്ടാകില്ല. ഹോട്ടലിൽ നിന്ന് പാർസൽ മാത്രം നൽകും.