ലഡാക്കിൽ സൈനിക രേഖകളുമായി ചൈനീസ് സൈനികോദ്യോഗസ്ഥൻ പിടിയിൽ

ലഡാക്കിലെ അതിർത്തിക്ക് സമീപം സൈനിക രേഖകളുമായി ചൈനീസ് സൈനികനെ സുരക്ഷാ സേന പിടികൂടി. ചുമാർ-ഡെംചോക്ക് പ്രദേശത്ത് നിന്നാണ് സിവിൽ -സൈനിക രേഖകളുമായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി
 

ലഡാക്കിലെ അതിർത്തിക്ക് സമീപം സൈനിക രേഖകളുമായി ചൈനീസ് സൈനികനെ സുരക്ഷാ സേന പിടികൂടി. ചുമാർ-ഡെംചോക്ക് പ്രദേശത്ത് നിന്നാണ് സിവിൽ -സൈനിക രേഖകളുമായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സൈനികനെ പിടികൂടിയത്.

ചൈനീസ് ഉദ്യോഗസ്ഥൻ അതിർത്തി വ്യക്തമാകാതെ അബദ്ധത്തിൽ ഇന്ത്യയിൽ പ്രവേശിച്ചതാകാമെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി നൽകുന്ന റിപ്പോർട്ട്. നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷം അദ്ദേഹത്തെ ചൈനക്ക് കൈമാറുമെന്ന് ആർമിവൃത്തങ്ങൾ അറിയിച്ചു