ലഡാക്ക് സംഘർഷം: സോനം വാങ്ചുകിന്റെ പാക്കിസ്ഥാൻ ബന്ധം പരിശോധിക്കുമെന്ന് ലഡാക്ക് ഡിജിപി
Sep 27, 2025, 16:54 IST
ലഡാക്ക് സംഘർഷത്തിന്റെ പേരിൽ അറസ്റ്റിലായ സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുകിന്റെ പാക്കിസ്ഥാൻ ബന്ധം പരിശോധിക്കുമെന്ന് ലഡാക്ക് ഡിജിപി ഡോ. എസ് ഡി സിംഗ് ജംവാൾ. സംസ്ഥാന പദവി അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ലഡാക്കിൽ ചർച്ചകൾ നടക്കുകയാണ്. ഈ നടപടികൾ അട്ടിമറിക്കാനാണ് സോനം വാക്ചുക് ശ്രമിച്ചതെന്ന് ഡിജിപി ആരോപിച്ചു
ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ വിളിച്ച് ചേർത്ത് അദ്ദേഹം നിരാഹാരം നടത്തി. വാങ്ചുകുമായി ആശയവിനിമയം നടത്തിയിരുന്ന പാക്കിസ്ഥാൻ ഇന്റലിജൻസ് ഓഫീസറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെന്നും ഡിജിപി പറഞ്ഞു
പാക്കിസ്ഥാനും ബംഗ്ലാദേശും വാങ്ചുക് സന്ദർശിച്ചിരുന്നു. അന്വേഷണം നടക്കുകയാണ്. പ്രതിഷേധക്കാർ പോലീസിനെ ആക്രമിച്ചു. സമാധാന ചർച്ചകൾക്ക് വാങ്ചുക് തുരങ്കം വെച്ചെന്നും ഡിജിപി പറഞ്ഞു.