ഓരോ ബോട്ടിലും സർക്കാർ ഉദ്യോഗസ്ഥൻ വേണം; അതിവിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ

ലക്ഷദ്വീപിൽ വീണ്ടും അതിവിചിത്ര ഉത്തരവുമായി ബിജെപിക്കാരനായ അഡ്മിനിസ്ട്രേറ്റർ. മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വേണമെന്നാണ് പുതിയ ഉത്തരവ്. ബോട്ടിൽ സിസിടിവി സ്ഥാപിക്കണമെന്നും
 

ലക്ഷദ്വീപിൽ വീണ്ടും അതിവിചിത്ര ഉത്തരവുമായി ബിജെപിക്കാരനായ അഡ്മിനിസ്‌ട്രേറ്റർ. മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വേണമെന്നാണ് പുതിയ ഉത്തരവ്. ബോട്ടിൽ സിസിടിവി സ്ഥാപിക്കണമെന്നും ഇന്നലെ ഇറങ്ങിയ ഉത്തരവിൽ പറയുന്നു

നരേന്ദ്രമോദിയുടെ അടുപ്പക്കാരനും ഗുജറാത്തിലെ മുൻ ആഭ്യന്തര മന്ത്രിയുമായ പ്രഫുൽ ഖോഡാ പട്ടേലാണ് ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ. പട്ടേലിന്റെ വികലമായ നയങ്ങൾക്കെതിരെ ദ്വീപിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഓരോ ദിവസവും വിചിത്ര ഉത്തരവുകളുമായി ബിജെപി നേതാവ് രംഗത്തുവരുന്നത്.

ബീഫ് നിരോധനമടക്കമുള്ള നിയമങ്ങൾ ദ്വീപിൽ കൊണ്ടുവന്നിരുന്നു. ദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കാൻ, സ്‌കൂളുകളിൽ മാംസ ഭക്ഷണം നിരോധിക്കൽ, സർക്കാർ ഓഫീസുകളിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടൽ തുടങ്ങിയ ഉത്തരവുകൾ അഡ്മിനിസ്‌ട്രേറ്റർ പുറത്തിറക്കിയിരുന്നു.