സിബിഐയുടെ ആവശ്യം അംഗീകരിച്ചു; ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു

ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടിവെച്ചു. സിബിഐയുടെ ആവശ്യം അംഗീകരിച്ചാണ് നടപടി. കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ച്
 

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടിവെച്ചു. സിബിഐയുടെ ആവശ്യം അംഗീകരിച്ചാണ് നടപടി. കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ച് അറിയിക്കുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് കേസ് മാറ്റിവെക്കണമെന്ന് സിബിഐ ആവശ്യപ്പെടുന്നത്. ചില രേഖകൾ കോടതിയിൽ സമർപ്പിക്കാൻ സമയം വേണമെന്നാണ് സിബിഐയുടെ ആവശ്യം.

രണ്ട് കോടതികൾ വെറുതെ വിട്ട കേസിൽ ഹർജിയുമായി വരുമ്പോൾ ശക്തമായ വാദം ഉണ്ടാകണമെന്ന് സിബിഐക്ക് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സിബിഐയുടെ വാദങ്ങൾ കുറിപ്പായി നൽകാനും നിർദേശിച്ചിരുന്നു. കുറിപ്പ് നൽകിയെങ്കിലും അതിനൊപ്പം വേണ്ട രേഖകൾ സമർപ്പിച്ചിട്ടില്ല.