നെയ്വേലിയിലെ ലിഗ്നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; നാല് പേര് മരിച്ചു, 17 പേര്‍ക്ക് പരുക്ക്
തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ നെയ്വേലി ലിഗ്നൈറ്റ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് പേര് മരിച്ചു. 17 പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. പ്ലാന്റിലെ രണ്ടാമത്തെ യൂനിറ്റിലുള്ള
Jul 1, 2020, 12:46 IST
തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ നെയ്വേലി ലിഗ്നൈറ്റ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് പേര് മരിച്ചു. 17 പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. പ്ലാന്റിലെ രണ്ടാമത്തെ യൂനിറ്റിലുള്ള പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്.
അപകടസമയത്ത് കരാര്‍ തൊഴിലാളികള്‍ അടക്കം നിരവധി പേര് പ്ലാന്റിലുണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മേയ് മാസത്തില്‍ പ്ലാന്റിലെ ബോയ്ലര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തി വെച്ച പ്ലാന്റ് വീണ്ടും തുറന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു.