മദ്യം ഉപയോഗിച്ചാൽ ജോലിയിൽ നിന്ന് പുറത്താക്കും, ഒരിക്കലും മദ്യപിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യണം: പോലീസുകാരോട് നിതീഷ് കുമാർ

ബീഹാറിൽ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചതായി കണ്ടെത്തിയാൽ ഉടനടി ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജീവിതത്തിൽ ഒരിക്കലും മദ്യപിക്കില്ലന്ന് ഓരോ പോലീസുദ്യോഗസ്ഥനും പ്രതിജ്ഞ
 

ബീഹാറിൽ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചതായി കണ്ടെത്തിയാൽ ഉടനടി ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജീവിതത്തിൽ ഒരിക്കലും മദ്യപിക്കില്ലന്ന് ഓരോ പോലീസുദ്യോഗസ്ഥനും പ്രതിജ്ഞ എടുക്കണമെന്നും നിതീഷ് ആവശ്യപ്പെട്ടു

മദ്യനിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. സംസ്ഥാനത്താകെയുള്ള പോലീസുകാർ മദ്യത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് പ്രതിജ്ഞ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇത് ലംഘിച്ചാൽ അവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കും