കൊവിഡ് വ്യാപനം: ബംഗാളിൽ നാളെ മുതൽ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ

കൊവിഡ് വ്യാപനത്തെ തുടർന്ന് ബംഗാളിൽ നാളെ മുതൽ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. കൊൽക്കത്ത മെട്രോ റെയിൽ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളും
 

കൊവിഡ് വ്യാപനത്തെ തുടർന്ന് ബംഗാളിൽ നാളെ മുതൽ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. കൊൽക്കത്ത മെട്രോ റെയിൽ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളും നിർത്തിവെക്കും.

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മണി മുതൽ രാവിലെ പത്ത് മണി വരെ പ്രവർത്തിക്കാം. മധുര പലഹാരങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം. പെട്രോൾ പമ്പുകൾ, ബാങ്കുകൾ എന്നിവയുടെ പ്രവൃത്തിസമയം രാവിലെ പത്ത് മുതൽ രണ്ട് മണി വരെയാക്കി.

ആൾക്കൂട്ടമുണ്ടാകുന്ന സാംസ്‌കാരിക ചടങ്ങുകൾ, രാഷ്ട്രീയ ചടങ്ങുകൾ, ഭരണപരമായ കൂടിച്ചേരലുകൾ എന്നിവക്കൊക്കെ വിലക്കേർപ്പെടുത്തി. വിവാഹങ്ങൾക്ക് അമ്പതിലധികം പേർ പങ്കെടുക്കാൻ പാടില്ല.