ഒഡീഷയിൽ ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടി; വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 17 വരെ അടച്ചിട്ടു

രാജ്യത്ത് ഏപ്രിൽ 14 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗൺ ഒഡീഷയിൽ ഏപ്രിൽ 30 വരെ നീട്ടി. ലോക്ക് ഡൗൺ നീട്ടുമോയെന്ന കാര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കാത്തിരിക്കുന്നതിനിടെയാണ് ഒഡീഷ
 

രാജ്യത്ത് ഏപ്രിൽ 14 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗൺ ഒഡീഷയിൽ ഏപ്രിൽ 30 വരെ നീട്ടി. ലോക്ക് ഡൗൺ നീട്ടുമോയെന്ന കാര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കാത്തിരിക്കുന്നതിനിടെയാണ് ഒഡീഷ സർക്കാർ ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടിയത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 17 വരെ അടച്ചിടാനും സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി നവീൻ പട്‌നായിക് അറിയിച്ചു. ലോക്ക് ഡൗൺ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് റെയിൽ, വ്യോമ ഗതാഗത സർവീസുകൾ നിർത്തിവെക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയിൽ ഇതുവരെ 42 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.