ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് ശേഷവും തുടരണമെന്ന് ഉന്നതാധികാര സമിതി ശുപാര്‍ശ

രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ് ഏപ്രില് 14ന് ശേഷവും തുടരണമെന്ന് ഉന്നതാധികാര സമിതി. പ്രധാനമന്ത്രി നിയോഗിച്ച സമിതിയുടേതാണ് ശുപാര്ശ. രോഗം കൂടുതലായി വ്യാപിച്ച മേഖലകളില് കടുത്ത
 

രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് ശേഷവും തുടരണമെന്ന് ഉന്നതാധികാര സമിതി. പ്രധാനമന്ത്രി നിയോഗിച്ച സമിതിയുടേതാണ് ശുപാര്‍ശ. രോഗം കൂടുതലായി വ്യാപിച്ച മേഖലകളില്‍ കടുത്ത നിയന്ത്രണം വേണമെന്നും ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തു.

ലോക്ക് ഡൗണ്‍ കൊണ്ടുമാത്രം കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിക്കില്ലെന്ന് ഉന്നതാധികാര സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ക് ഡൗണ്‍ തുടര്‍ന്നിട്ടും രണ്ട് ദിവസങ്ങളിലായി ആയിരം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്തത്.

ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനം ശനിയാഴ്ചയുണ്ടാകുമെന്നാണ് കരുതുന്നത്. ശനിയാഴ്ച പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നുണ്ട്. അതിന് ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക.