മുംബൈയിൽ നിന്ന് ഗുജറാത്തിലേക്ക് കാൽനടയായി പോയ തൊഴിലാളികളെ ലോറി ഇടിച്ചു തെറിപ്പിച്ചു; നാല് മരണം

രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുംബൈയിൽ നിന്ന് ഗുജറാത്തിലേക്ക് കാൽനടയായി പോയ അതിഥി സംസ്ഥാന തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി നാല് പേർ മരിച്ചു. ഏഴംഗ സംഘത്തിനിടയിലേക്കാണ്
 

രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുംബൈയിൽ നിന്ന് ഗുജറാത്തിലേക്ക് കാൽനടയായി പോയ അതിഥി സംസ്ഥാന തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി നാല് പേർ മരിച്ചു. ഏഴംഗ സംഘത്തിനിടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്.

മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. മുംബൈയിൽ ചായക്കച്ചവടം ചെയ്യുന്നവരാണ് ഇവർ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജീവിത മാർഗം മുട്ടുകയും നാട്ടിലേക്ക് വണ്ടി കിട്ടാതാകുകയും ചെയ്തതോടെയാണ് കാൽനടയായി സ്വദേശത്തേക്ക് പലായനം ചെയ്തത്.

ഇന്ന് രാവിലെ ഇവർ ഗുജറാത്ത് അതിർത്തിയിൽ എത്തിയിരുന്നുവെങ്കിലും കടത്തിവിട്ടിരുന്നില്ല. തുടർന്ന് തിരിച്ച് നടക്കുമ്പോഴാണ് ലോറി അപകടമുണ്ടായത്.