ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി: ബംഗാള് ഉള്ക്കടലിലെ പുതിയ ന്യൂനമര്ദ്ദത്തെ തുടര്ന്ന് ജൂണ് 10 മുതല് കിഴക്കന് സംസ്ഥാനങ്ങളില് കനത്ത മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത്
 

ന്യൂഡൽഹി: ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ജൂണ്‍ 10 മുതല്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

കേരള തീരത്ത് ജൂണ്‍ 10 രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

പശ്ചിമ ബംഗാള്‍, ഒഡിഷ, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, സിക്കിം എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്പെടാന്‍ ന്യൂനമര്‍ദം കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.