എൽപിജിക്കും പെട്രോളിനും വില വർദ്ധിക്കാൻ സാധ്യത; വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടാൽ രാജ്യത്ത് പാചകവാതക (എൽപിജി) വിതരണത്തിൽ കേന്ദ്ര സർക്കാർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയുടെ മൊത്തം എൽപിജി ഇറക്കുമതിയുടെ 80 ശതമാനവും ഈ പാതയിലൂടെയാണ് എത്തുന്നത് എന്നതിനാലാണ് ഈ നീക്കം. മറ്റു വിപണികളിൽ നിന്ന് ഇന്ധനം എത്തിക്കാൻ ശ്രമിച്ചാലും ചെലവ് വൻതോതിൽ വർദ്ധിക്കുമെന്ന് എണ്ണ കമ്പനികൾ ചൂണ്ടിക്കാണിക്കുന്നു.
ഇന്ധനവിലയിലുണ്ടാകുന്ന കുതിപ്പ് രാജ്യത്തെ നാണയപ്പെരുപ്പ ഭീഷണി ശക്തമാക്കുമെന്ന ആശങ്കയിലാണ് സാമ്പത്തിക മേഖല. വിപണിയിൽ ചരക്കുനീക്കത്തിന് വലിയ തോതിൽ ചെലവേറുന്നതിനൊപ്പം ഇന്ധനവില വർദ്ധനവ് കാർഷിക മേഖലയിലെ ഉത്പാദന ചെലവ് ഉയർത്തുന്നതും വലിയ വെല്ലുവിളിയായി മാറും.
എണ്ണവിലയിലെ ഈ കുതിച്ചുചാട്ടം ഇന്ത്യൻ ഓഹരി വിപണിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വൻതോതിലുള്ള വിൽപന സമ്മർദ്ദത്തെ തുടർന്ന് ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 561.46 പോയിന്റ് ഇടിഞ്ഞ് 77,054.94ലും നിഫ്റ്റി 158.95 പോയിന്റ് നഷ്ടത്തിൽ 24,052.05ലും വ്യാപാരം അവസാനിപ്പിച്ചു.
ഹോര്‍മുസ് ഇടനാഴിയിലെ പുതിയ സുരക്ഷാ പ്രതിസന്ധി ചരക്കുനീക്കത്തെ ബാധിക്കുമെന്ന ആശങ്കയേറി. ഇതോടെ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് അഞ്ച് ശതമാനം വര്‍ദ്ധിച്ച് 86 ഡോളറിന് മുകളിലെത്തി. അമേരിക്കയിലെ വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ്(ഡബ്ള്യു.ടി) ക്രൂഡ് വില 80 ഡോളര്‍ കടന്നു. ഒരു മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഉപഭോഗത്തില്‍ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് എത്തുന്നത്.
ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം വീണ്ടും തടസപ്പെട്ടാല്‍ ഇന്ത്യയില്‍ പാചക വാതക വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. രാജ്യത്തെ മൊത്തം എല്‍.പി.ജി ഇറക്കുമതിയുടെ 80 ശതമാനവും ഹോര്‍മുസിലൂടെയാണ് എത്തുന്നത്. മറ്റ് വിപണികളില്‍ നിന്ന് വാങ്ങിയാലും ചെലവ് കൂടുതലാണെന്ന് കമ്പനികള്‍ പറയുന്നു.
വിലക്കയറ്റം രൂക്ഷമാകും
ഇന്ധന പ്രതിസന്ധി ചരക്കു ഗതാഗത ചെലവ് ഉയര്‍ത്തുന്നതിനാല്‍ ആഭ്യന്തര വിപണിയില്‍ ഭക്ഷ്യ, ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമാകും. ജൂണില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 4.38 ശതമാനമായി ഉയര്‍ന്നിരുന്നു. ഇന്ധന വിലയിലെ വര്‍ദ്ധന കാര്‍ഷിക മേഖലയില്‍ ഉത്പാദന ചെലവ് ഉയര്‍ത്തുന്നതും വെല്ലുവിളിയാണ്.
ചരക്ക് നീക്കത്തിന് ചെലവേറും
ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് 20 ശതമാനം റീഇമ്പേഴ്സ്മെന്റ് ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള ഡോണാള്‍ഡ് ട്രംപിന്റെ നീക്കം പ്രാബല്യത്തിലായാല്‍ ചരക്കുനീക്ക ചെലവ് ഗണ്യമായി കൂടും. പൂര്‍ണമായും നിറച്ച സൂപ്പര്‍ടാങ്കറുകള്‍ക്ക് മൂന്ന് കോടി ഡോളറിന്റെ അധിക ബാദ്ധ്യതയാണ് ഈ നീക്കം സൃഷ്ടിക്കുന്നത്.
വെല്ലുവിളി
പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിയേക്കുംനാണയപ്പെരുപ്പ സമ്മര്‍ദ്ദം ശക്തമാകുംരൂപയുടെ മൂല്യത്തകര്‍ച്ച രൂക്ഷമാകുംഓഹരി വിപണിയില്‍ ചാഞ്ചാട്ടമേറും
ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം
കൊച്ചി:എണ്ണവിലയിലെ കുതിപ്പ് നാണയപ്പെരുപ്പ ഭീഷണി രൂക്ഷമാക്കുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ ഓഹരി വിപണി കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിലായി. ബോബെ ഓഹരി സൂചികയായ സെന്‍സെക്സ് 561.46 പോയിന്റ് ഇടിഞ്ഞ് 77,054.94ല്‍ അവസാനിച്ചു. നിഫ്റ്റി 158.95 പോയിന്റ് നഷ്ടത്തില്‍ 24,052.05ല്‍ എത്തി. ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് 20 ശതമാനം റീഇമ്പേഴ്സ്മെന്റ് ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള ഡോണാള്‍ഡ് ട്രംപിന്റെ നീക്കമാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്. ഇതോടൊപ്പം വിദേശ നിക്ഷേപകരുടെ പിന്മാറ്റവും തിരിച്ചടിയായി.ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും കനത്ത ഇടിവുണ്ടായി.