ബിജെപിയും ശിവസേനയും സമീപഭാവിയിൽ ഒന്നിക്കുമെന്ന് മനോഹർ ജോഷി

ബിജെപിയും ശിവസേനയും സമീപഭാവിയിൽ ഒന്നിക്കുമെന്ന് മുതിർന്ന ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ മനോഹർ ജോഷി. കൃത്യസമയത്ത് ഉദ്ദവ് താക്കറെ തന്നെ വിഷയത്തിൽ വ്യക്തമായ തീരുമാനം എടുക്കുമെന്നും
 

ബിജെപിയും ശിവസേനയും സമീപഭാവിയിൽ ഒന്നിക്കുമെന്ന് മുതിർന്ന ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ മനോഹർ ജോഷി. കൃത്യസമയത്ത് ഉദ്ദവ് താക്കറെ തന്നെ വിഷയത്തിൽ വ്യക്തമായ തീരുമാനം എടുക്കുമെന്നും മനോഹർ ജോഷി പറഞ്ഞു

ചെറിയ വിഷയങ്ങൾക്ക് പോലും തർക്കിക്കുന്നതിന് പകരം ചില കാര്യങ്ങൾ അനുവദിച്ചു കൊടുക്കുന്നതാണ് നല്ലത്. രണ്ട് പാർട്ടികളും ഒന്നിച്ച് പ്രവർത്തിക്കുകയാണെങ്കിൽ അതായിരിക്കും രണ്ട് പാർട്ടികൾക്കും നല്ലതെന്നും മനോഹർ ജോഷി പറഞ്ഞു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടാണ് ശിവസേന-ബിജെപി സഖ്യം തകർന്നത്. തുടർന്ന് ശിവസേന കോൺഗ്രസ് എൻ സി പി പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയായിരുന്നു

മനോഹർ ജോഷിയുടെ പരാമർശത്തോട് ശിവസേനയോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം കോൺഗ്രസും എൻ സി പിയും സംശയത്തോടെയാണ് കാര്യങ്ങൾ വീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ദേശീയ പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി ശിവസേന ലോക്‌സഭയിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു