മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകർന്നുവീണു; എട്ട് പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകർന്ന് എട്ട് പേർ മരിച്ചു. നിരവധി പേർ തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 20 അഞ്ച് പേരെ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്ന്
 

മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകർന്ന് എട്ട് പേർ മരിച്ചു. നിരവധി പേർ തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 20 അഞ്ച് പേരെ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി

പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. മൂന്നുനില കെട്ടിടമാണ് തകർന്നുവീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്. 21 ഫ്‌ളാറ്റുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഉറക്കത്തിനിടെയാണ് അപകടം നടന്നത് എന്നതിനാൽ ഭൂരിഭാഗം ആളുകളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്ന

പട്ടേൽ കോമ്പൗണ്ട് പ്രദേശത്തെ ജിലാനി അപ്പാർട്ട്‌മെന്റാണ് തകർന്നുവീണത്. 1984ലാണ് ഇത് നിർമിച്ചതെന്നാണ് റിപ്പോർട്ടുകൾ