ബിജെപി നാണംകെട്ട് ഇറങ്ങിപ്പോകും, ആത്മാഭിമാനം ഉണ്ടെങ്കിൽ രാജിവെക്കണമെന്നും കെ സി വേണുഗോപാൽ

മഹാരാഷ്ട്ര കേസിൽ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ പ്രതികരണവമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപിക്ക് നാണം
 

മഹാരാഷ്ട്ര കേസിൽ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ പ്രതികരണവമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപിക്ക് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരും. വലിയ വിജയമാണ് സുപ്രീം കോടതി ഇടപെടലിലൂടെ ഉണ്ടായതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ബിജെപിക്ക് ആത്മാഭിമാനമുണ്ടെങ്കിൽ രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും അദ്ദേഹം പറഞ്ഞു

നാളെ വൈകുന്നേരം 5 മണിക്ക് മുമ്പായി വിശ്വാസവോട്ടെടുപ്പ് നടത്താനാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ ഉത്തരവ്. രഹസ്യബാലറ്റ് പാടില്ല. സഭാ നടപടികൾ മാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണം ചെയ്യണമെന്നും ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധിച്ചു

സഭയിൽ വിശ്വാസം തെളിയിക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ഗവർണർ ഇത് അനുവദിച്ചതാണെന്നും ഗവർണറുടെ വിവേചനാധികാരത്തിൽ സുപ്രീം കോടതി ഇടപെടരുതെന്നും ബിജെപി വാദിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ഇതെല്ലാം തള്ളിക്കളയുകയായിരുന്നു