മുംബൈയിൽ അടിയന്തര യോഗം വിളിച്ച് കോൺഗ്രസ്; ശരദ് പവാറും ഉദ്ദവും മാധ്യമങ്ങളെ കാണും

മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നീക്കങ്ങൾ നടന്നതിന് പിന്നാലെ അടിയന്തര യോഗം മുംബൈയിൽ വിളിച്ചു ചേർത്ത് കോൺഗ്രസ്. മുംബൈ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ മുതിർന്ന നേതാക്കളായ മല്ലികാർജ്ജുനെ ഖാർഗെയും
 

മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നീക്കങ്ങൾ നടന്നതിന് പിന്നാലെ അടിയന്തര യോഗം മുംബൈയിൽ വിളിച്ചു ചേർത്ത് കോൺഗ്രസ്. മുംബൈ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ മുതിർന്ന നേതാക്കളായ മല്ലികാർജ്ജുനെ ഖാർഗെയും കെ സി വേണുഗോപാലും പങ്കെടുക്കും.

ഇന്നുച്ചയ്ക്ക് 12.30ന് എൻ സി പി നേതാവ് ശരദ് പവാറും ഉദ്ദവ് താക്കറെയും മാധ്യമങ്ങളെ കാണുന്നുണ്ട് ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ശിവസേന എംഎൽഎമാർ മുംബൈയിൽ യോഗം ചേരുകയാണ്.

പാർട്ടിയും കുടുംബവും പിളർന്നുവെന്നാണ് ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ പ്രതികരിച്ചത്. ശരദ് പവാറിന്റെ അനന്തരവനായ അജിത് പവാറാണ് ബിജെപിക്ക് പിന്തുണ അറിയിച്ചത്. അജിത് പവാർ ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

170 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അജിത് പവാറിന് എൻ സി പിയിലെ 35 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും ബിജെപി അവകാശപ്പെടുന്നു