രാജ്ഭവനിലെ 18 ജീവനക്കാര്‍ക്ക് കൊവിഡ്; മഹാരാഷ്ട്ര ഗവര്‍ണര്‍ ക്വാറന്റൈനില്‍
മഹാരാഷ്ട്ര രാജ്ഭവനിലെ 18 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഗവര്‍ണറുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് അടക്കമാണ് കൊവിഡ്
Jul 12, 2020, 10:47 IST
മഹാരാഷ്ട്ര രാജ്ഭവനിലെ 18 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഗവര്‍ണറുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് അടക്കമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ രാജ്ഭവനിലെ നൂറോളം ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തി
ഇന്നലെ ബോളിവുഡ് താരം അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ചികിത്സയിലാണ്. അതേസമയം ബച്ചന്റെ ഭാര്യ ജയാ ബച്ചനും അഭിഷേകിന്റെ ഭാര്യ ഐശ്വര്യ റായിയുടെയും മകളുടെയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതിലേറെയും മുംബൈ നഗരത്തിലാണ്.