അഴിമതി ആരോപണം: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവെച്ചു

അഴിമതി ആരോപണത്തിൽ കുടുങ്ങിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കൈമാറി. ദേശ്മുഖിനെതിരായ ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി
 

അഴിമതി ആരോപണത്തിൽ കുടുങ്ങിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കൈമാറി. ദേശ്മുഖിനെതിരായ ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി

മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗാണ് അഴിമതിയാരോപണം ഉന്നയിച്ചത്. പരംബീറിന്റെ ആരോപണങ്ങളിൽ അന്വേഷണം നടത്താനും 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും ബോംബെ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.