മഹാരാഷ്ട്രയിലെ എല്ലാ ഓഫീസുകളും മാര്‍ച്ച് 31 വരെ അടച്ചിടും

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില് മുംബൈയിലെ എല്ലാ ഓഫീസുകളും മാര്ച്ച് 31 വരെ അടച്ചിടാന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. മുംബൈയെ കൂടാതെ പൂനെ, നാഗ്പൂര്
 

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുംബൈയിലെ എല്ലാ ഓഫീസുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.

മുംബൈയെ കൂടാതെ പൂനെ, നാഗ്പൂര്‍ നഗരങ്ങളിലും സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ആളുകള്‍ മാത്രം ഹാജരായാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ ഒഴികെ മറ്റെല്ലാം അടച്ചിടും

ഡല്‍ഹിയില്‍ എല്ലാ ഷോപ്പിംഗ് മാളുകളും അടച്ചിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. പലചരക്ക്, ഫാര്‍മസി ഷോപ്പുകള്‍ വിലക്കില്ലെന്നും അദ്ദേഹം അറിയിച്ചു.