ശരദ് പവാർ ഇതിന് പിന്നിലില്ലെന്ന് ഞങ്ങൾക്കറിയാമെന്ന് ശിവേസന; അജിത് പവാറിനെ ബിജെപി ഒപ്പം കൂട്ടിയത് ഭീഷണിപ്പെടുത്തി

മഹാരാഷ്ട്രയിലെ അപ്രതീക്ഷിത നീക്കങ്ങളിൽ ആദ്യ പ്രതികരണവുമായി ശിവസേന. മഹാരാഷ്ട്രയിൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ സഹായിച്ച എൻ സി പിയുടെ തീരുമാനത്തിന് പിന്നിൽ ശരദ് പവാറല്ലെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് ശിവസേന
 

മഹാരാഷ്ട്രയിലെ അപ്രതീക്ഷിത നീക്കങ്ങളിൽ ആദ്യ പ്രതികരണവുമായി ശിവസേന. മഹാരാഷ്ട്രയിൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ സഹായിച്ച എൻ സി പിയുടെ തീരുമാനത്തിന് പിന്നിൽ ശരദ് പവാറല്ലെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അവസാന വട്ട ചർച്ചയിൽ അടക്കം അജിത് പവാർ തങ്ങൾക്കൊപ്പമുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ശരീരഭാഷയിൽ വ്യത്യാസം തോന്നിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു

യോഗം അവസാനിക്കുന്നതിന് മുമ്പ് തന്നെ അഭിഭാഷകനെ കാണാനുണ്ടെന്ന് പറഞ്ഞ് അജിത് പവാർ ഇറങ്ങി. ഏത് അഭിഭാഷകനോടൊപ്പമായിരുന്നു അദ്ദേഹം എന്നത് ഇപ്പോൾ മനസ്സിലായെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അജിത് പവാറിനെ അഴിക്കുള്ളിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബിജെപി ഒപ്പം കൂട്ടിയതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു

ഉദ്ദവ് താക്കറെയും ശരദ് പവാറും ഇന്ന് രാവിലെയും സംസാരിച്ചിരുന്നു. അവർ സംയുക്തമായി മാധ്യമങ്ങളെ കാണും. ബിജെപിയുമായി ചേരാനുള്ള അജിത് പവാറിന്റെ തീരുമാനം തീർത്തും വ്യക്തിപരമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു