മഹാരാഷ്ട്രയിൽ തിങ്കളാഴ്ച മുതൽ ആരാധനാലയങ്ങൾ തുറന്നു കൊടുക്കും

മഹാരാഷ്ട്രയിൽ തിങ്കളാഴ്ച മുതൽ ആരാധനാലയങ്ങൾ തുറക്കുന്നതിന് അനുമതി. സംസ്ഥാന സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. ആരാധനാലയങ്ങളിലെത്തുന്നവർ പാലിക്കേണ്ട കൊവിഡ് സുരക്ഷാ മുൻകരുതലുകൾ ഉടൻ അറിയിക്കും മാർച്ച് മുതൽ മഹാരാഷ്ട്രയിൽ
 

മഹാരാഷ്ട്രയിൽ തിങ്കളാഴ്ച മുതൽ ആരാധനാലയങ്ങൾ തുറക്കുന്നതിന് അനുമതി. സംസ്ഥാന സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. ആരാധനാലയങ്ങളിലെത്തുന്നവർ പാലിക്കേണ്ട കൊവിഡ് സുരക്ഷാ മുൻകരുതലുകൾ ഉടൻ അറിയിക്കും

മാർച്ച് മുതൽ മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഇതിനെതിരെ ബിജെപി രംഗത്തുവരികയും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഗവർണറും സമാന ആവശ്യമുന്നയിച്ചു. പിന്നാലെയാണ് സർക്കാർ തീരുമാനമായത്. ദീപാവലിക്ക് ശേഷം 9 മുതൽ 12 വരെയുള്ള ക്ലാസുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചിട്ടുണ്ട്.