മുംബൈ കോർപറേഷനിൽ മഹായുതി സഖ്യം അധികാരത്തിലേക്ക്; താക്കറെ കുടുംബത്തിന്റെ ആധിപത്യം അവസാനിച്ചു
Jan 16, 2026, 17:25 IST
ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന് വിജയം. വ്യക്തമായ ഭൂരിപക്ഷത്തോടെ മഹായുതി സഖ്യം അധികാരം ഉറപ്പിച്ചു. 227 വാർഡുകളിലുള്ള കോർപറേഷനിൽ 217 ഇടങ്ങളിലെ ഫലമാണ് പുറത്തുവന്നത്
ഇതിൽ 116 സീറ്റുകളാണ് ബിജെപി-ശിവസേന(ഷിൻഡെ വിഭാഗം) സഖ്യം സ്വന്തമാക്കിയത്. ബിജെപി 88 സീറ്റിലും ഷിൻഡെ ശിവസേന 28 സീറ്റിലും വിജയിച്ചു. ഉദ്ധവ് താക്കറെയുടെ ശിവസേന 74 സീറ്റുകൾ സ്വന്തമാക്കി. രാജ് താക്കറെയുടെ നവനിർമാൺ സേന 9 സീറ്റിലും കോൺഗ്രസ് 11 സീറ്റിലും ലീഡ് നേടി
രാജ്യത്തെ ഏറ്റവും സമ്പന്നമായ കോർപറേഷനാണ് ബിഎംസി. 28 വർഷത്തെ താക്കറെ കുടുംബത്തിന്റെ മേൽക്കോയ്മ അവസാനിപ്പിച്ചാണ് ബിജെപി സഖ്യം കോർപറേഷനിൽ അധികാരത്തിലെത്തുന്നത്.