ഹരിയാനയിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു; അതീവ ഗുരുതരാവസ്ഥയിൽ

ഹരിയാനയിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുഗ്രാമിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊല്ലം പുനലൂർ സ്വദേശിയായ ഇവർ ഗുരുതരാവസ്ഥയിൽ
 

ഹരിയാനയിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുഗ്രാമിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

കൊല്ലം പുനലൂർ സ്വദേശിയായ ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വിവരം അറിഞ്ഞതിന് പിന്നാലെ താമസിച്ചിരുന്ന മുറിയിൽ കയറി ആത്മഹത്യാശ്രമം നടത്തുകയായിരുന്നു

സഹപ്രവർത്തകരാണ് യുവതിയെ അത്യാസന്ന നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.