മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിനി മരിച്ച നിലയിൽ

മദ്രാസ് ഐഐടി ഹോസ്റ്റലിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ ഒന്നാം വർഷ എംഎ ഹ്യൂമാനിറ്റീസ് വിദ്യാർഥിനിയാണ് മരിച്ചത്. കൊല്ലം സ്വദേശിയായ കുട്ടിയെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ
 

മദ്രാസ് ഐഐടി ഹോസ്റ്റലിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ ഒന്നാം വർഷ എംഎ ഹ്യൂമാനിറ്റീസ് വിദ്യാർഥിനിയാണ് മരിച്ചത്.

കൊല്ലം സ്വദേശിയായ കുട്ടിയെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പോ മറ്റ് തെളിവുകളോ കണ്ടെത്തിയിട്ടില്ല. സഹപാഠികളാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

വിദ്യാർഥിനി വീട്ടിലേക്ക് വിളിക്കാതിരുന്നപ്പോൾ അമ്മ സഹപാഠികളെ വിളിച്ച് കാര്യം അന്വേഷിക്കാൻ പറയുകയായിരുന്നു. തുടർന്ന് ഇവർ മുറിയിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മദ്രാസ് ഐഐടിയിൽ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്. അതേസമയം മരണത്തിൽ ദുരൂഹതയും ആരോപിക്കുന്നുണ്ട്