പെഗാസസ് വിവാദത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് മമത; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അധികാരമേറ്റ ശേഷം മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ നേരിൽ കാണുന്ന കീഴ് വഴക്ക പ്രകാരമായിരുന്നു കൂടിക്കാഴ്ച. പെഗാസസ്
 

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അധികാരമേറ്റ ശേഷം മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ നേരിൽ കാണുന്ന കീഴ് വഴക്ക പ്രകാരമായിരുന്നു കൂടിക്കാഴ്ച. പെഗാസസ് വിവാദത്തിലും കൊവിഡ് പ്രതിരോധത്തിൽ ബംഗാളിനെ കേന്ദ്രം അവഗണിച്ചതിലും മമതാ ബാനർജി നേരിട്ട് പ്രതിഷേധം അറിയിച്ചു.

പെഗാസസ് വിവാദത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് മമതാ ബാനർജി ആവശ്യപ്പെട്ടു. ബംഗാളിന് കൂടുതൽ ഡോസ് വാക്‌സിൻ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചക്ക് ശേഷം മമതാ ബാനർജി പ്രതികരിച്ചു.