തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മമതാ ബാനർജി ഒറ്റയ്ക്കാകും; ബംഗാൾ ജനത ക്ഷമിക്കില്ലെന്ന് അമിത് ഷാ
കഴിഞ്ഞ പത്ത് വർഷക്കാലമായി മമത ബാനർജി സംസ്ഥാനത്തോട് കാണിച്ച അനീതിക്ക് ബംഗാൾ ജനത മാപ്പുനൽകില്ലെന്ന് അമിത് ഷാ. ഹൗറയിൽ ബിജെപി സംഘടിപ്പിച്ച റാലിയെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന
Jan 31, 2021, 17:06 IST
കഴിഞ്ഞ പത്ത് വർഷക്കാലമായി മമത ബാനർജി സംസ്ഥാനത്തോട് കാണിച്ച അനീതിക്ക് ബംഗാൾ ജനത മാപ്പുനൽകില്ലെന്ന് അമിത് ഷാ. ഹൗറയിൽ ബിജെപി സംഘടിപ്പിച്ച റാലിയെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ
ഇടതുപാർട്ടികൾ ഭരിച്ചതിനേക്കാൾ കഷ്ടമാണ് ബംഗാളിലെ നിലവിലെ അവസ്ഥ. മാറ്റമുണ്ടാക്കുമെന്നാണ് മമത ഉറപ്പ് നൽകിയത്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തേക്ക് തിരിഞ്ഞുനോക്കൂ. പ്രാധാന്യം നൽകേണ്ട ഘടകങ്ങൾ ചിത്രത്തിൽ നിന്ന് തന്നെ മാഞ്ഞുപോയി. ഇതിന് ബംഗാൾ ഒരിക്കലും മമതയോട് ക്ഷമിക്കില്ല.
തൃണമൂലിലെ നിരവധി പ്രവർത്തകരും നേതാക്കളും ബിജെപിയിൽ ചേരുകയാണ്. തെരഞ്ഞെടുപ്പ് ആകുന്നതോടെ മമത ഒറ്റയ്ക്കാകുമെന്നും അമിത് ഷാ പറഞ്ഞു.