{"vars":{"id": "89527:4990"}}

അഭിഭാഷക കോട്ടിട്ട് മമത, സുപ്രീം കോടതിയിൽ നേരിട്ട് വാദിക്കാൻ മുഖ്യമന്ത്രി; ഇത് ചരിത്ര നിമിഷം
 

 

പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസിൽ നേരിട്ട് ഹാജരാകാൻ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ എസ്‌ഐആറിനെതിരായ ഹർജിയിൽ അഭിഭാഷക കോട്ടിട്ട് ഹാജരാകാൻ മമത ബാനർജി അനുമതി തേടിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്

മമത ബാനർജിക്ക് ഹാജരാകുന്നതിന് അനുമതി ലഭിച്ചതായാണ് വിവരം. അഭിഭാഷക കോട്ടിട്ട് മമത ബാനർജി സുപ്രീം കോടതിയുടെ പടവുകൾ കയറുന്ന ചിത്രം തൃണമൂൽ കോൺഗ്രസ് പങ്കുവെച്ചിട്ടുണ്ട്. ഒരു മുഖ്യമന്ത്രി അഭിഭാഷക വേഷത്തിൽ സുപ്രീം കോടതിയിൽ വാദിക്കാനെത്തുന്നത് ഇന്ത്യയിലെ അപൂർവ സംഭവമാണ്

ബംഗാളിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്നാണ് മമത ബാനർജി നൽകിയ ഹർജിയിലെ ആരോപണം. ഇതേ വിഷയം ഉന്നയിച്ച് തൃണമൂൽ കോൺഗ്രസും കോടതിയെ സമീപിച്ചിട്ടുണ്ട്.