ഹോം › ദേശീയം

അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗം: ഒന്നാം പ്രതി പിടിയില്‍; ക്യാമ്പസില്‍ ബിരിയാണി വില്‍ക്കുന്നയാള്‍

By MJ News Desk · 25 Dec 2024, 07:52 PM

അണ്ണാ സര്‍വകലാശാലയില്‍ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിയെ മണിക്കൂറിനുള്ളില്‍ പിടികൂടി. ക്യാമ്പസിനകത്ത് ബിരിയാണി വില്‍ക്കുന്ന 37കാരനായ ഗണേഷനാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആണ്‍സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയും ആണ്‍സുഹൃത്തും പള്ളിയില്‍ നിന്നും തിരികെയെത്തുമ്പോഴായിരുന്നു സംഭവം. ഇവര്‍ക്ക് മുന്നിലേക്കെത്തിയ അക്രമികള്‍ ആണ്‍സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സര്‍വകലാശാല അധികൃതരും പൊലീസും സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. സര്‍വകലാശാലയിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Anna University campus#arrested#rape case

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›