ഹോം › ദേശീയം

ഹമാരി അദൂരി കഹാനി…; പ്രണയ വിവാഹത്തിനൊടുവില്‍ ജീവനൊടുക്കി യുവാവ്

By MJ News Desk · 09 Jan 2025, 10:26 PM

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ ഒളിച്ചോടി നിയമപരമായി വിവാഹം ചെയ്ത യുവാവിന് ഒടുവില്‍ ജീവനൊടുക്കേണ്ടി വന്നു. ജീവിക്കാന്‍ കൊതിച്ച നിമിഷങ്ങളെ ഓര്‍ത്ത് ഹമാരി അദൂരി കഹാനി എന്ന് പോസ്റ്റിട്ട് ഭാര്യയുമൊത്തുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് വീടിനടുത്തുള്ള മരത്തില്‍ ആ യുവാവ് കെട്ടിത്തൂങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. സുധീര്‍കുമാര്‍ എന്ന 25-കാരനാണ് ഭാര്യവീട്ടുകാരുടെ നിരന്തരമായ ശല്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ അതിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. സുധീര്‍ കുമാറിന്റെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം താന്‍ വിവാഹം കഴിച്ച കോമള്‍ എന്ന പെണ്‍കുട്ടി പിന്നീട് വീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് തള്ളി പറഞ്ഞതാണ് തന്നെ അങ്ങേയറ്റം വേദനിപ്പിച്ചതെന്ന് യുവാവ് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കി. കോമളും അമ്മയും സഹോദരന്‍ ആയുഷും തന്നോട് പോയി മരിക്കാന്‍ പറയുകയായിരുന്നുവെന്നും പറയുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#dies#love#man#suicide

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›