ഹോം › ദേശീയം

മണിപ്പൂർ സംഘർഷം: അമിത് ഷാ ഇന്നും യോഗം വിളിച്ചു; 50 കമ്പനി കേന്ദ്രസേനയെ കൂടി വിന്യസിക്കും

By MJ Desk · 19 Nov 2024, 08:33 AM

മണിപ്പൂരിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നും യോഗം ചേരും. 50 കമ്പനി കേന്ദ്രസേനയെ കൂടി മണിപ്പൂരിൽ വിന്യസിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി ഇംഫാലിൽ എത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. അതേസമയം ഇംഫാലിൽ കർഫ്യൂവും ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്. എൻഐഎ ഏറ്റെടുത്ത കേസുകളിൽ വൈകാതെ അന്വേഷണം ആരംഭിക്കും. സംഘർഷത്തിലേക്ക് നയിച്ച മൂന്ന് പ്രധാന സംഭവങ്ങളിലെ അന്വേഷണമാണ് എൻഐഎ ഏറ്റെടുത്തത്. സാഹചര്യം ഏറെ സങ്കീർണമാണെന്നാണ് ഇന്നലെ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർ അമിത് ഷായെ ധരിപ്പിച്ചത് 5000 അംഗങ്ങളുള്ള അമ്പത് കമ്പനി കേന്ദ്രസേനയെ കൂടി വിന്യസിക്കാനാണ് തീരുമാനിച്ചത്. ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും. അതേസമയം വിഷത്തിൽ പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#manipur riot

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›