ഹോം › ദേശീയം

മണിപ്പൂർ സംഘർഷത്തിന് പരിഹാരമില്ല; കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ച് ആർഎസ്എസ്

By MJ Desk · 19 Nov 2024, 10:40 AM

മണിപ്പൂരിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ച് ആർഎസ്എസ്. 2023 മെയ് 3ന് ആരംഭിച്ച അക്രമസംഭവങ്ങൾ 19 മാസം പിന്നിട്ടിട്ടും പരിഹാരമില്ലാതെ മുന്നോട്ടു പോകുന്നത് നിർഭാഗ്യകരമാണെന്ന് ആർഎസ്എസ് മണിപ്പൂർ ഘടകം പ്രസ്താവനയിൽ വിമർശിച്ചു. സംഘർഷം മൂലം നിരപരാധികളായ ജനങ്ങളാണ് അനുഭവിക്കുന്നതെന്നും പ്രസ്താവനയിൽ ആർഎസ്എസ് ചൂണ്ടിക്കാട്ടുന്നു കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊല ചെയ്യുന്ന ക്രൂരവും മനുഷ്യത്വരഹിതവും ദയാരഹിതവുമായ നടപടിയെ സംഘ് മണിപ്പൂർ ഘടകം ശക്തമായി അപലപിക്കുന്നു. മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമായ ഭീരുത്വ നടപടിയാണിത്. സംഘർഷം പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആത്മാർഥമായി ഇടപെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു ബിജെപിയുടെ വിദ്യാർഥി വിഭാഗമായ എബിവിപിയും വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. ആറ് നിരപരാധികളായ സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത ഹീനമായ നടപടിയിലൂടെ കലാപം അഭൂതപൂർവമായ തലത്തിലേക്ക് എത്തിയെന്ന് എബിവിപി പ്രസ്താവനയിറക്കി. മണിപ്പൂരിൽ സുരക്ഷയും സാധാരണ നിലയും ഉറപ്പാക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും പ്രസ്താവനയിൽ വിമർശിക്കുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#manipur riot#rss

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›