മണിപ്പൂർ തലസ്ഥാനത്ത് സ്‌ഫോടനം; ആറ് പേർക്ക് ഗുരുതര പരുക്ക്

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ സ്ഫോടനം. തങ്ങൽ ബസാറിലാണ് സ്ഫോടനമുണ്ടായത്. ആറ് പേർക്ക് ഗുരുതര പരുക്കേറ്റു. അഞ്ച് പോലീസുകാർക്കും ഒരു സാധാരണക്കാരനുമാണ് പരുക്കേറ്റത്. തിരക്കേറിയ ചന്തയിൽ ചൊവ്വാഴ്ച രാവിലെ
 

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ സ്‌ഫോടനം. തങ്ങൽ ബസാറിലാണ് സ്‌ഫോടനമുണ്ടായത്. ആറ് പേർക്ക് ഗുരുതര പരുക്കേറ്റു. അഞ്ച് പോലീസുകാർക്കും ഒരു സാധാരണക്കാരനുമാണ് പരുക്കേറ്റത്. തിരക്കേറിയ ചന്തയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സ്‌ഫോടനം

ചെറിയ പരിധിയിൽ മാത്രമാണ് സ്‌ഫോടനം അപകടമുണ്ടാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മുഖ്യമന്ത്രി ബിരൻ സിംഗും സ്‌ഫോടന സ്ഥലം സന്ദർശിച്ചു.