മൻമോഹൻ സിംഗിനെ പാർലമെന്ററി ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തു

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ പാർലമെന്ററി ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് മൻമോഹനെ ശുപാർശ ചെയ്തത്. കോൺഗ്രസ് നേതാവ് ദ്വിഗ്
 

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ പാർലമെന്ററി ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് മൻമോഹനെ ശുപാർശ ചെയ്തത്.

കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് കമ്മിറ്റിയിൽ നിന്ന് ഒഴിയുന്ന സാഹചര്യത്തിലാണ് മൻമോഹനെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തത്. ദ്വിഗ് വിജയ് സിംഗിനെ പാർലമെന്ററി നഗരവികസന കമ്മിറ്റിയിലേക്കും ശുപാർശ ചെയ്തു

മുൻ ധനകാര്യമന്ത്രിയും റിസർവ് ബാങ്ക് മുൻ ഗവർണറും ആയിരുന്നു ഡോ. മൻമോഹൻ സിംഗ്. 1991 മുതൽ 96 വരെയായിരുന്നു ധനകാര്യമന്ത്രിയായി അദ്ദേഹം ചുമതല വഹിച്ചത്. നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ്