ഹോം › ദേശീയം

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം ‘ഗോന്ധൽ’

By Metro Desk · 18 Sep 2026, 08:35 PM

2027ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി ‘ഗോന്ധൽ’ എന്ന മറാഠി ചിത്രത്തെ തെരഞ്ഞെടുത്തു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത‍്യയാണ് ഇക്കാര‍്യം അറിയിച്ചത്.

സന്തോഷ് ദവഖാർ സംവിധാനം ചെയ്ത ചിത്രം 99ാമത് അക്കാദമി പുരസ്ക്കാരങ്ങളിലെ ( ഓസ്കർ) മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിൽ രാജ‍്യത്തെ പ്രതിനിധീകരിക്കും. 33 ചിത്രങ്ങളിൽ നിന്നുമാണ് പി. ശേഷാദ്രി സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സണായ ജൂറി ഗോന്ധലിനെ തെരഞ്ഞെടുത്തത്.

14 ഹിന്ദി ചിത്രങ്ങൾ, 4 മറാഠി ചിത്രങ്ങൾ മലയാളത്തിൽ നിന്നും ചിദംബരത്തിന്‍റെ ബാലൻ ദ ബോയ് എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. അംഖ്, ഇക്കിസ് എന്നീ ചിത്രങ്ങളാണ് അവസാന മൂന്നിൽ ഗോന്ധലിനൊപ്പം ഉൾപ്പെട്ടത്.

മഹാരാഷ്ട്രയുടെ പരമ്പരാഗത ആചാരമായ ഗോന്ധലിനെ ചുറ്റിപ്പറ്റിയാണ് ഈ ത്രില്ലർ ചിത്രമൊരുക്കിയിരിക്കുന്നത്. ഇളയരാജ സംഗീതമൊരുക്കിയ ചിത്രത്തിൽ ഇഷിത ദേശ്മുഖാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›