പുരുഷൻമാരുടെ വിവാഹപ്രായം 18 ആക്കാൻ കേന്ദ്രം; ശൈശവ വിവാഹത്തിനുള്ള ശിക്ഷ ഉയർത്തും

പുരുഷൻമാരുടെ വിവാഹപ്രായം 18 ആക്കി കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ശൈശവ വിവാഹനിരോധന നിയമത്തിൽ ഭേദഗതി വരുത്താനാണ് നീക്കം. നിലവിലെ നിയമപ്രകാരം പുരുഷന്റെ വിവാഹപ്രായം 21 വയസ്സാണ്. ശൈശവ
 

പുരുഷൻമാരുടെ വിവാഹപ്രായം 18 ആക്കി കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ശൈശവ വിവാഹനിരോധന നിയമത്തിൽ ഭേദഗതി വരുത്താനാണ് നീക്കം. നിലവിലെ നിയമപ്രകാരം പുരുഷന്റെ വിവാഹപ്രായം 21 വയസ്സാണ്.

ശൈശവ വിവാഹത്തിന് കാർമികത്വം വഹിക്കുന്നവർക്കുള്ള ശിക്ഷ ഏഴ് വർഷം തടവും ഏഴ് ലക്ഷം രൂപയുമാക്കി മാറ്റി ഭേദഗതി ചെയ്യും. നിലവിൽ ഇത് രണ്ട് വർഷം തടവും ഒരു ലക്ഷം രൂപയുമാണ് പിഴ. നിയമവിരുദ്ധമായ ശൈശവ വിവാഹം വിവാഹപ്രായമെത്തുമ്പോൾ നിയമപരമാക്കാനുള്ള മൂന്നാം വകുപ്പ് എടുത്തുകളയാനും തീരുമാനമായിട്ടുണ്ട്

കേന്ദ്രവനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ 18ന് ചേർന്ന മന്ത്രിതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ശൈശവ വിവാഹത്തിന് ഇരയാകുന്ന പെൺകുട്ടിക്ക് ഭർത്താവും വീട്ടുകാരും ജീവനാംശവും താമസവും നൽകണമെന്ന രീതിയിലും മാറ്റം വരും. പകരം നഷ്ടപരിഹാരം നൽകണമെന്നാണ് നിർദേശം