ക്ലാസ് മുറിയിൽ താലികെട്ട്: വിദ്യാർഥികളെ പുറത്താക്കി അധികൃതർ; പ്രാങ്ക് ആണെന്ന് സഹപാഠികൾ

ക്ലാസ് മുറിയിൽ വെച്ച് വിവാഹം കഴിക്കുന്ന വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് വിദ്യാർഥികളെ കോളജിൽ നിന്ന് പുറത്താക്കി. ആന്ധ്രപ്രദേശിലെ രാജമുദ്രി സർക്കാർ ജൂനിയർ കോളജിലാണ് സംഭവം. മൂന്ന് വിദ്യാർഥികൾക്കെതിരെയാണ്
 

ക്ലാസ് മുറിയിൽ വെച്ച് വിവാഹം കഴിക്കുന്ന വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് വിദ്യാർഥികളെ കോളജിൽ നിന്ന് പുറത്താക്കി. ആന്ധ്രപ്രദേശിലെ രാജമുദ്രി സർക്കാർ ജൂനിയർ കോളജിലാണ് സംഭവം. മൂന്ന് വിദ്യാർഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ക്ലാസ് മുറിയിൽ വെച്ച് ആൺകുട്ടി ഒരു പെൺകുട്ടിയെ താലി കെട്ടുന്നതും സിന്ദൂരം തൊട്ടു കൊടുക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. പിന്നാലെയാണ് വിദ്യാർഥികളെ പുറത്താക്കിയത്

അതേസമയം പ്രാങ്ക് വീഡിയോ എന്ന ഉദ്ദേശ്യത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നും സംഭവത്തിൽ പ്രിൻസിപ്പാളിനോട് ക്ഷമ ചോദിച്ചതായും വിദ്യാർഥികൾ പറയുന്നു. തമാശക്ക് ചിത്രീകരിച്ച വീഡിയോയുടെ പേരിൽ വിദ്യാർഥികളെ പുറത്താക്കിയ നടപടിക്കെതിരെ വിമർശനമുയർന്നിട്ടുണ്ട്

അതേസമയം പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നവംബർ 17ന് ചിത്രീകരിച്ചതാണ് വീഡിയോ എന്ന് പോലീസ് പറയുന്നു. ഒമ്പത് മണിക്ക് മുമ്പേ കോളജിലെത്തിയാണ് ക്ലാസ് മുറിയിൽ വിവാഹ ചടങ്ങ് നടത്തിയതെന്ന് പോലീസ് പറയുന്നു.