ഹോം › ദേശീയം

വിവാഹിതയായ 29കാരിക്ക് 20കാരനുമായി ബന്ധം; എതിർത്ത അമ്മയെ കൊലപ്പെടുത്തി

By MJ Desk · 16 Sep 2024, 10:22 AM

കാമുകനൊപ്പം ചേർന്ന് അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകളും യുവാവും അറസ്റ്റിൽ. ബൊമ്മനഹള്ളി സ്വദേശി പവിത്ര സുരേഷ്(29), കാമുകൻ ലവ്‌ലേഷ്(20) എന്നിവരാണ് പിടിയിലായത്. പവിത്രയുടെ അമ്മ ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വിവാഹിതയായ പവിത്രക്ക് 20കാരനുമായുണ്ടായ ബന്ധം ജയലക്ഷ്മി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. ശുചുമുറിയിൽ കാൽ തന്നെ വീണതിനെ തുടർന്ന് അമ്മയുടെ ബോധം പോയെന്നും മുറിയിൽ കൊണ്ടുവന്ന് കിടത്തിയപ്പോഴേക്കും മരിച്ചെന്നുമാണ് പവിത്ര ആദ്യം പോലീസിനോട് പറഞ്ഞത് ശ്വസംമുട്ടിയാണ് ജയലക്ഷ്മി മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പവിത്ര കുറ്റം സമ്മതിക്കുകയായിരുന്നു. 11 വർഷം മുമ്പ് വിവാഹിതയായ പവിത്രക്ക് രണ്ട് കുട്ടികളുമുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›